Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Punjab Kings

വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യു​മാ​യി ശ്രേ​യ​സ്, ത​ക​ർ​പ്പ​ൻ അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി പ്ര​ഭ്സി​മ്രാ​ൻ; പ​ഞ്ചാ​ബി​ന് ഗം​ഭീ​ര ജ​യം

ല​ക്നോ: ഐ​പി​എ​ല്ലി​ൽ ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സി​നെ​തി​രെ പ​ഞ്ചാ​ബ് കിം​ഗ്സി​ന് ഗം​ഭീ​ര ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് പ​ഞ്ചാ​ബ് വി​ജ​യി​ച്ച​ത്.

ല​ക്നോ ഉ​യ​ർ​ത്തി​യ 197 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ര​ണ്ടോ​വ​ർ ബാ​ക്കി​നി​ൽ​ക്കെ പ​ഞ്ചാ​ബ് മ​റി​ക​ട​ന്നു. സെ​ഞ്ചു​റി നേ​ടി​യ നാ​യ​ക​ൻ ശ്രേ​യ​സ് അ​യ്യ​രു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ വി​ക്ക​റ്റ് കീ​പ്പ​ർ പ്ര​ഭ്സി​മ്രാ​ൻ സിം​ഗി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് പ​ഞ്ചാ​ബ് അ​നാ​യാ​സ​മാ​യി വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

ശ്രേ​യ​സ് 101 റ​ൺ​സാ​ണെ​ടു​ത്ത​ത്. 51 പ​ന്തി​ൽ 11 ബൗ​ണ്ട​റി​യും അ​ഞ്ച് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ശ്രേ​യ​സി​ന്‍റെ ഇ​ന്നിം​ഗ്സ്. 39 പ​ന്തി​ൽ നി​ന്ന് 69 റ​ൺ​സാ​ണ് പ്ര​ഭ്സി​മ്രാ​ൻ എ​ടു​ത്ത​ത്. ഏ​ഴ് ബൗ​ണ്ട​റി​ക​ളും ര​ണ്ട് സി​ക്സും ഉ​ണ്ടാ​യി​രു​ന്നു പ്ര​ഭ്സി​മ്രാ​ന്‍റെ ഇ​ന്നിം​ഗ്സി​ൽ.

ല​ക്നോ​വി​ന് വേ​ണ്ടി മു​ഹ​മ്മ​ദ് ഷ​മി ര​ണ്ട് വി​ക്ക​റ്റും അ​ർ​ജു​ൻ തെ​ണ്ടു​ൽ​ക്ക​ർ ഒ​രു വി​ക്ക​റ്റും എ​ടു​ത്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ല​ക്നോ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 196 റ​ൺ​സെ​ടു​ത്ത​ത്.

ജോ​ഷ് ഇം​ഗ്ലി​സി​ന്‍റെ ത​ക​ർ​പ്പ​ൻ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും ആ​യു​ഷ് ബ​ദോ​നി​യു​ടെ​യും അ​ബ്ദു​ൾ സ​മ​ദി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും ക​രു​ത്തി​ലാ​ണ് ല​ക്നോ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ഇം​ഗ്ലി​സ് 72 റ​ൺ​സും ബ​ദോ​നി 43 റ​ൺ​സും അ​ബ്ദു​ൾ സ​മ​ദ് 37 റ​ൺ​സു​മാ​ണെ​ടു​ത്ത​ത്.

പ​ഞ്ചാ​ബി​ന് വേ​ണ്ടി മാ​ർ​ക്കോ യാ​ൻ​സ​നും യു​ഷ്‌​വേ​ന്ദ്ര ചാ​ഹ​ലും ര​ണ്ട് വി​ക്ക​റ്റ് വീ​തം എ​ടു​ത്തു. അ​സ​മ​ത്തു​ള്ള ഒ​മ​ർ​സാ​യും ശ​ശാ​ങ്ക് സിം​ഗും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

വി​ജ​യ​ത്തോ​ടെ 15 പോ​യി​ന്‍റു​മാ​യി പ​ഞ്ചാ​ബ് പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലെ മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ചു. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ നാ​ലാ​മ​തു​ണ്ടെ​ങ്കി​ലും ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ മാ​ത്ര​മെ പ​ഞ്ചാ​ബി​ന് പ്ലേ​ഓ​ഫി​ൽ എ​ത്താ​ൻ സാ​ധി​ക്കു. രാ​ജ​സ്ഥാ​ൻ വി​ജ​യി​ച്ചാ​ൽ 16 പോ​യി​ന്‍റു​മാ​യി അ​വ​ർ പ്ലേ​ഓ​ഫി​ലേ​യ്ക്ക് മു​ന്നേ​റും. 13 പോ​യി​ന്‍റു​ള്ള കോ​ൽ​ക്ക​ത്ത‍​യ്ക്കും നേ​രി​യ സാ​ധ്യ​ത​യു​ണ്ട്.

18 പോ​യി​ന്‍റ് വീ​ത​മു​ള്ള ബം​ഗ​ളൂ​രു, ഗു​ജ​റാ​ത്ത്, ഹൈ​ദ​രാ​ബാ​ദ് എ​ന്നീ ടീ​മു​ക​ൾ നേ​ര​ത്തെ ത​ന്നെ പ്ലേ​ഓ​ഫി​ലെ​ത്തി​യി​ട്ടു​ണ്ട്.

Sports

ശ്രേ​യ​സി​നും പ്രി​യാ​ന്‍​ഷി​നും അ​ര്‍​ധ സെ​ഞ്ചു​റി; പ​ഞ്ചാ​ബി​ന് കൂ​റ്റ​ൻ സ്കോ​ർ

ധ​രം​ശാ​ല: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ൽ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ​തി​രെ പ​ഞ്ചാ​ബ് കിം​ഗ്സി​ന് കൂ​റ്റ​ൻ സ്കോ​ർ. ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത പ​ഞ്ചാ​ബ് നി​ശ്ചി​ത ഓ​വ​റി​ല്‍ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 210 റ​ണ്‍​സെ​ടു​ത്തു.

അ​ർ​ധ​സെ​ഞ്ചു​റി​നേ​ടി​യ ഓ​പ്പ​ണ​ര്‍ പ്രി​യാ​ന്‍​ഷ് ആ​ര്യ​യു​ടെ​യും (56) ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​രു​ടെ​യും (59) പ്ര​ക​ട​ന​മാ​ണ് അ​വ​രെ തു​ണ​ച്ച​ത്. അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ ത​ക​ര്‍​ത്ത​ടി​ച്ച സൂ​ര്യാ​ൻ​ഷ് ഷെ​ഡ്ജെ (8 പ​ന്തി​ല്‍ 21*) ആ​ണ് പ​ഞ്ചാ​ബി​നെ 200 ക​ട​ത്തി​യ​ത്.

ഡ​ല്‍​ഹി​ക്കാ​യി മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്കും മാ​ധ​വ് തി​വാ​രി​യും ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. 11 മ​ത്സ​ര​ങ്ങ​ളി​ല്‍ എ​ട്ട് പോ​യി​ന്‍റ് മാ​ത്ര​മു​ള്ള ഡ​ല്‍​ഹി​ക്ക് ഇ​നി​യു​ള്ള എ​ല്ലാ മ​ത്സ​ര​വും ജ​യി​ച്ചാ​ലും മ​റ്റ് ടീ​മു​ക​ളു​ടെ ഫ​ലം അ​നു​സ​രി​ച്ച് മാ​ത്ര​മെ പ്ലേ ​ഓ​ഫി​ലെ​ത്താ​ന്‍ നേ​രി​യ സാ​ധ്യ​ത​യെ​ങ്കി​ലും അ​വ​ശേ​ഷി​ക്കു​ന്നു​ള്ളു. ഇ​ന്ന് തോ​റ്റാ​ല്‍ ടീം ​പു​റ​ത്താ​കും.

Sports

ഐ​പി​എ​ൽ: ഗു​ജ​റാ​ത്തി​ന് ടോ​സ്; പ​ഞ്ചാ​ബി​ന് ബാ​റ്റിം​ഗ്

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഏ​ഴ​ര മു​ത​ൽ അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ടീം ​ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ്: ശു​ഭ്മാ​ൻ ഗി​ൽ ( ക്യാ​പ്റ്റ​ൻ), സാ​യ് സു​ദ​ർ​ശ​ൻ, ജോ​സ് ബ​ട്ട്ല​ർ (വി​ക്ക​റ്റ് കീ​പ്പ​ർ), വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, നി​ഷാ​ന്ത് സി​ന്ധു, ജേ​സ​ൺ ഹോ​ൾ​ഡ​ർ, റാ​ഷി​ദ് ഖാ​ൻ, അ​ർ​ഷാ​ദ് ഖാ​ൻ, ക​ഗീ​സോ റ​ബാ​ഡ, മു​ഹ​മ്മ​ദ് സി​റാ​ജ്, മാ​ന​വ് സു​ദ​ർ.

ടീം ​പ​ഞ്ചാ​ബ് കിം​ഗ്സ്: പ്ര​ഭ്സി​മ്രാ​ൻ സിം​ഗ് ( വി​ക്ക​റ്റ് കീ​പ്പ​ർ), പ്രി​യാ​ൻ​ഷ് ആ​ര്യ, കൂ​പ്പ​ർ കോ​ണോ​ലി, ശ്രേ​യ​സ് അ​യ്യ​ർ (ക്യാ​പ്റ്റ​ൻ), മാ​ർ​ക്സ് സ്റ്റോ​യി​നി​സ്, സു​ര്യാ​ൻ​ഷ് ഷെ​ഡ്ജ്, നെ​ഹാ​ൽ വ​ധേ​ര, മാ​ർ​ക്കോ യാ​ൻ​സ​ൻ, സേ​വി​യ​ർ ബാ​ർ​ട്ട്ല​റ്റ്, അ​ർ​ഷ്ദീ​പ് സിം​ഗ്, യു​ഷ്‌​വേ​ന്ദ്ര ചാ​ഹ​ൽ.

Sports

ഐ​പി​എ​ൽ: പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് ആ​വേ​ശ ജ​യം

ന്യൂ​ച​ണ്ഡീ​ഗ​ഡ്: ഐ​പി​എ​ല്ലി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് ആ​വേ​ശ ജ​യം. അ​വ​സാ​നം ഓ​വ​ർ വ​രെ നീ​ണ്ട മ​ത്സ​ര​ത്തി​ൽ ആ​റ് വി​ക്ക​റ്റി​നാ​ണ് രാ​ജ​സ്ഥാ​ൻ വി​ജ​യി​ച്ച​ത്.

പ​ഞ്ചാ​ബ് ഉ‍​യ​ർ​ത്തി​യ 223 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം നാ​ല് പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് രാ​ജ​സ്ഥാ​ൻ മ​റി​ക​ട​ന്ന​ത്. ഡോ​ണോ​വ​ൻ ഫെ​രേ​ര​യു​ടെ​യും യ​ശ​സ്വി ജ​യ്സ്വാ​ളി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ​യും ശു​ഭം ദു​ബെ​യു​ടെ​യും റി​യാ​ൻ പ​രാ​ഗി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും മി​ക​വി​ലാ​ണ് രാ​ജ​സ്ഥാ​ൻ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

‌ഡോ​ണോ​വ​ൻ 52 റ​ൺ​സും ജ​യ്സ്വാ​ൾ 51 റ​ൺ​സും സൂ​ര്യ​വ​ൻ​ഷി 43 റ​ൺ​സും എ​ടു​ത്ത​പ്പോ​ൾ ദു​ബെ 31 റ​ൺ​സും പ​രാ​ഗ് 29 റ​ൺ​സും സ്കോ​ർ ചെ​യ്തു.

പ​ഞ്ചാ​ബി​ന് വേ​ണ്ടി യു​ഷ്‌​വേ​ന്ദ്ര ചാ​ഹ​ൽ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. അ​ർ​ശ്ദീ​പ് സിം​ഗ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത പ​ഞ്ചാ​ബ് 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 222 റ​ൺ​സെ​ടു​ത്ത​ത്.

പ്ര​ഭ്സി​മ്രാ​ൻ സിം​ഗി​ന്‍റെ​യും മാ​ർ​ക​സ് സ്റ്റോ​യി​നി​സി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് പ​ഞ്ചാ​ബ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 62 റ​ൺ​സെ​ടു​ത്ത സ്റ്റോ​യി​നി​സാ​ണ് പ​ഞ്ചാ​ബി​ന്‍റെ ടോ​പ്സ്കോ​റ​ർ. 22 പ​ന്തി​ൽ നാ​ല് ബൗ​ണ്ട​റി​യും ആ​റ് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സ്റ്റോ​യി​നി​സി​ന്‍റെ ഇ​ന്നിം​ഗ്സ്.

പ്ര​ഭ്സി​മ്രാ​ൻ 59 റ​ൺ​സാ​ണെ​ടു​ത്ത​ത്. ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​രും കൂ​പ്പ​ർ കോ​ണോ​ലി​യും 30 റ​ൺ​സ് വീ​ത​വും പ്രി​യാ​ൻ​ഷ് ആ​ര്യ 29 റ​ൺ​സു​മെ​ടു​ത്തു.

രാ​ജ​സ്ഥാ​ന് വേ​ണ്ടി യാ​ഷ് രാ​ജ് പു​ഞ്ച ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. ജോ​ഫ്ര ആ​ർ​ച്ച​റും നാ​ന്ദ്രെ ബ​ർ​ഗ​റും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

വി​ജ​യ​ത്തോ​ടെ 12 പോ​യി​ന്‍റാ​യ രാ​ജ​സ്ഥാ​ൻ ലീ​ഗ് ടേ​ബി​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. സീ​സ​ണി​ൽ ആ​ദ്യ പ​രാ​ജ​യം നേ​രി​ട്ടെ​ങ്കി​ലും 13 പോ​യി​ന്‍റു​ള്ള് പ​ഞ്ചാ​ബ് ത​ന്നെ​യാ​ണ് ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്.

Sports

അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി പ്ര​ഭ്സി​മ്രാ​നും സ്റ്റോ​യി​നി​സും; പ​ഞ്ചാ​ബി​ന് കൂ​റ്റ​ൻ സ്കോ​ർ

ന്യൂ​ച​ണ്ഡീ​ഗ​ഡ്: ഐ​പി​എ​ല്ലി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​ന് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത പ​ഞ്ചാ​ബ് 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 222 റ​ൺ​സാ​ണെ​ടു​ത്ത​ത്.

പ്ര​ഭ്സി​മ്രാ​ൻ സിം​ഗി​ന്‍റെ​യും മാ​ർ​ക​സ് സ്റ്റോ​യി​നി​സി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് പ​ഞ്ചാ​ബ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 62 റ​ൺ​സെ​ടു​ത്ത സ്റ്റോ​യി​നി​സാ​ണ് പ​ഞ്ചാ​ബി​ന്‍റെ ടോ​പ്സ്കോ​റ​ർ. 22 പ​ന്തി​ൽ നാ​ല് ബൗ​ണ്ട​റി​യും ആ​റ് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സ്റ്റോ​യി​നി​സി​ന്‍റെ ഇ​ന്നിം​ഗ്സ്.

പ്ര​ഭ്സി​മ്രാ​ൻ 59 റ​ൺ​സാ​ണെ​ടു​ത്ത​ത്. ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​രും കൂ​പ്പ​ർ കോ​ണോ​ലി​യും 30 റ​ൺ​സ് വീ​ത​വും പ്രി​യാ​ൻ​ഷ് ആ​ര്യ 29 റ​ൺ​സു​മെ​ടു​ത്തു.

രാ​ജ​സ്ഥാ​ന് വേ​ണ്ടി യാ​ഷ് രാ​ജ് പു​ഞ്ച ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. ജോ​ഫ്ര ആ​ർ​ച്ച​റും നാ​ന്ദ്രെ ബ​ർ​ഗ​റും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ഐ​പി​എ​ൽ: രാ​ജ​സ്ഥാ​ന് ടോ​സ്; പ​ഞ്ചാ​ബി​ന് ബാ​റ്റിം​ഗ്

ന്യൂ​ച​ണ്ഡീ​ഗ​ഡ്: ഐ​പി​എ​ല്ലി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഏ​ഴ​ര മു​ത​ൽ മു​ല്ലാ​ൻ​പു​രി​ലെ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ടീം ​പ​ഞ്ചാ​ബ് കിം​ഗ്സ്: പ്ര​ഭ്സി​മ്രാ​ൻ സിം​ഗ് (വി​ക്ക​റ്റ് കീ​പ്പ​ർ), പ്രി​യാ​ൻ​ഷ് ആ​ര്യ, ശ്രേ​യ​സ് അ​യ്യ​ർ (ക്യാ​പ്റ്റ​ൻ), കൂ​പ്പ​ർ കോ​ണോ​ലി, സൂ​ര്യാ​ൻ​ഷ് ഷെ​ഡ്‌​ജ്, നെ​ഹാ​ൽ വ​ധേ​ര, മാ​ർ​ക​സ് സ്റ്റോ​യി​നി​സ്, മാ​ർ​ക്കോ യാ​ൻ​സ​ൻ, ലോ​ക്ക് ഫെ​ർ​ഗൂ​സ​ൻ, അ​ർ​ഷ്ദീ​പ് സിം​ഗ്, യു​ഷ്‌​വേ​ന്ദ്ര ചാ​ഹ​ൽ.

ടീം ​രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്: വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, യ​ശ്വ​സി ജ​യ്സ്വാ​ൾ, ധ്രു​വ് ജൂ​റ​ൽ (വി​ക്ക​റ്റ് കീ​പ്പ​ർ), റി​യാ​ൻ പ​രാ​ഗ് (ക്യാ​പ്റ്റ​ൻ), ഡോ​ണോ​വ​ൻ ഫെ​രേ​ര, ര​വീ​ന്ദ്ര ജ​ഡേ​ജ, ദ​സു​ൺ ശ​ന​ക, ജോ​ഫ്ര ആ​ർ​ച്ച​ർ, നാ​ന്ദ്രെ ബ​ർ​ഗ​ർ, ബ്രി​ജേ​ഷ് ശ​ർ​മ, യാ​ഷ് രാ​ജ് പു​ഞ്ച.

Sports

അ​ടി​ച്ച് ക​സ​റി പ്ര​ഭ്സി​മ്രാ​നും ശ്രേ​യ​സും; ഡ​ൽ​ഹി​ക്കെ​തി​രെ പ​ഞ്ചാ​ബി​ന് ഗം​ഭീ​ര ജ​യം

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ല്ലി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​ന് ഗം​ഭീ​ര ജ​യം. ആ​റ് വി​ക്ക​റ്റി​നാ​ണ് പ​ഞ്ചാ​ബ് വി​ജ​യി​ച്ച​ത്.

ഡ​ൽ​ഹി ഉ​യ​ർ​ത്തി​യ 265 റ​ൺ​സ് എ​ന്ന പ​ടു​കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം ഏ​ഴ് പ​ന്ത് ബാ​ക്കി​ൽ​ക്കെ പ​ഞ്ചാ​ബ് മ​റി​ക​ട​ന്നു. പ്ര​ഭ്സി​മ്രാ​ൻ സിം​ഗി​ന്‍റെ​യും ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​രു​ടെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് പ​ഞ്ചാ​ബ് വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്. പ്ര​ഭ്സി​മ്രാ​ൻ 26 പ​ന്തി​ൽ നി​ന്ന് 76 റ​ൺ​സും ശ്രേ​യ​സ് 36 പ​ന്തി​ൽ നി​ന്ന് 71 റ​ൺ​സു​മാ​ണ് എ​ടു​ത്ത​ത്.

17 പ​ന്തി​ൽ നി​ന്ന് 43 റ​ൺ​സെ​ടു​ത്ത പ്രി​യാ​ൻ​ഷ് ആ​ര്യ​യു​ടെ ഇ​ന്നിം​ഗ്സും നി​ർ​ണാ​യ​ക​മാ​യി. ഡ​ൽ​ഹി​ക്ക് വേ​ണ്ടി കു​ൽ​ദീ​പ് യാ​ദ​വ് ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. വി​പ്‌​രാ​ജ് നി​ഗ​മും അ​ക്സ​ർ പ​ട്ടേ​ലും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഡ​ൽ​ഹി 20 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 264 റ​ൺ​സെ​ടു​ത്ത​ത്. സെ​ഞ്ചു​റി നേ​ടി​യ കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ നി​തീ​ഷ് റാ​ണാ​യു​ടെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ൺ ഡ​ൽ​ഹി കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. രാ​ഹു​ൽ 152 റ​ൺ​സാ​ണെ​ടു​ത്ത​ത്. 67 പ​ന്തി​ൽ 16 ബൗ​ണ്ട​റി​യും ഒ​ന്പ​ത് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ഇ​ന്നിം​ഗ്സ്.

91 റ​ൺ​സാ​ണ് റാ​ണ അ​ടി​ച്ചെ​ടു​ത്ത​ത്. 44 പ​ന്തി​ൽ 11 ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഇ​ന്നിം​ഗ്സ്. പ​ഞ്ചാ​ബി​ന് വേ​ണ്ടി അ​ർ​ഷ്ദീ​പ് സിം​ഗും സേ​വി​യ​ർ ബാ​ർ​ട്ട്ല​റ്റും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

വി​ജ​യ​ത്തോ​ടെ പ​ഞ്ചാ​ബ് കിം​ഗ്സി​ന് 13 പോ​യി​ന്‍റാ​യി. ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള പ​ഞ്ചാ​ബ് അ​പ​രാ​ജി​ത കു​തി​പ്പ് തു​ട​രു​ക​യാ​ണ്.

Sports

വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​യി രാ​ഹു​ലും റാ​ണ​യും; ഡ​ൽ​ഹി​ക്ക് കൂ​റ്റ​ൻ സ്കോ​ർ

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ല്ലി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഡ​ൽ​ഹി 20 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 264 റ​ൺ​സാ​ണെ​ടു​ത്ത​ത്.

സെ​ഞ്ചു​റി നേ​ടി​യ കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ നി​തീ​ഷ് റാ​ണാ​യു​ടെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ൺ ഡ​ൽ​ഹി കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. രാ​ഹു​ൽ 152 റ​ൺ​സാ​ണെ​ടു​ത്ത​ത്. 67 പ​ന്തി​ൽ 16 ബൗ​ണ്ട​റി​യും ഒ​ന്പ​ത് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ഇ​ന്നിം​ഗ്സ്.

91 റ​ൺ​സാ​ണ് റാ​ണ അ​ടി​ച്ചെ​ടു​ത്ത​ത്. 44 പ​ന്തി​ൽ 11 ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഇ​ന്നിം​ഗ്സ്. പ​ഞ്ചാ​ബി​ന് വേ​ണ്ടി അ​ർ​ഷ്ദീ​പ് സിം​ഗും സേ​വി​യ​ർ ബാ​ർ​ട്ട്ല​റ്റും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

Sports

ഐ​പി​എ​ൽ: പ​ഞ്ചാ​ബി​നെ​തി​രെ ടോ​സ് നേ​ടി ഡ​ൽ​ഹി

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ല്ലി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഡ​ൽ​ഹി അ​രു​ൺ ജെ​യ്റ്റ്ലി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ടീം ​ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്: കെ.​എ​ൽ. രാ​ഹു​ൽ (വി​ക്ക​റ്റ് കീ​പ്പ​ർ), പാ​തും നി​സം​ഗ, സ​മീ​ർ റി​സ്‌​വി, അ​ക്സ​ർ പ​ട്ടേ​ൽ (ക്യാ​പ്റ്റ​ൻ), നി​തീ​ഷ് റാ​ണ, ട്രി​സ്റ്റ്യ​ൻ സ്റ്റ​ബ്സ്, ഡേ​വി​ഡ് മി​ല്ല​ർ, ലും​ഗി എ​ൻ​ഗി​ഡി, കു​ൽ​ദീ​പ് യാ​ദ​വ്, ടി. ​ന​ട​രാ​ജ​ൻ, മു​കേ​ഷ് കു​മാ​ർ.

ടീം ​പ​ഞ്ചാ​ബ് കിം​ഗ്സ്: പ്ര​ഭ്സി​മ്രാ​ൻ സിം​ഗ് (വി​ക്ക​റ്റ് കീ​പ്പ​ർ), പ്രി​യാ​ൻ​ഷ് ആ​ര്യ, കൂ​പ്പ​ർ കോ​ണോ​ലി, ശ്രേ​യ​സ് അ​യ്യ​ർ (ക്യാ​പ്റ്റ​ൻ), ശ​ശാ​ങ്ക് സിം​ഗ്, മാ​ർ​ക​സ് സ്റ്റോ​യ്നി​സ്, മാ​ർ​ക്കോ യാ​ൻ​സ​ൻ, സേ​വി​യ​ർ ബാ​ർ​ട്ട്ല​റ്റ്, വി​ജ​യ്കു​മാ​ർ വൈ​ശാ​ഖ്, അ​ർ​ഷ്ദീ​പ് സിം​ഗ്, യു​ഷ്‌​വേ​ന്ദ്ര ചാ​ഹ​ൽ.

Kerala

ഐ​പി​എ​ൽ: കോ​ൽ​ക്ക​ത്ത-​പ​ഞ്ചാ​ബ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു

കോ​ൽ​ക്ക​ത്ത: ഐ​പി​എ​ല്ലി​ലെ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്-​പ​ഞ്ചാ​ബ് കിം​ഗ്സ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​ത്.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച കോ​ൽ​ക്ക​ത്ത​യു​ടെ ഇ​ന്നിം​ഗ്സി​നി​ടെ മ​ഴ​യെ​ത്തു​ക​യാ​യി​രു​ന്നു. കോ​ൽ​ക്ക​ത്ത 3.4 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 25 റ​ൺ​സ് എ​ടു​ത്ത് നി​ൽ​ക്കെ​യാ​ണ് മ​ഴ​യെ​ത്തി​യ​ത്.

പി​ന്നീ​ട് ഓ​വ​ർ കു​റ​ച്ച് മ​ത്സ​രം ന​ട​ത്താ​ൻ‌ ശ്ര​മി​ച്ചെ​ങ്കി​ലും മ​ഴ ശ​മി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​തോ​ടെ ഇ​രു ടീ​മി​നും ഓ​രോ പോ​യി​ന്‍റ് വീ​തം ല​ഭി​ച്ചു. പ​ഞ്ചാ​ബി​ന് മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് അ​ഞ്ച് പോ​യി​ന്‍റും കോ​ൽ​ക്ക​ത്ത​യ്ക്ക് ഒ​രു പോ​യി​ന്‍റു​മാ​യി.

Sports

ഐ​പി​എ​ൽ: പ​ഞ്ചാ​ബി​നെ​തി​രെ ടോ​സ് നേ​ടി കോ​ൽ​ക്ക​ത്ത

കോ​ൽ​ക്ക​ത്ത: ഐ​പി​എ​ല്ലി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഏ​ഴ​ര മു​ത​ൽ കോ​ൽ​ക്ക​ത്ത​യി​ലെ ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ലാ​ണ് മ​ത്സ​രം.

ര​ണ്ട് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് കോ​ൽ​ക്ക​ത്ത മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. വ​രു​ൺ ച​ക്ര​വ​ർ​ത്തി​ക്കും സു​നി​ൽ ന​രെ​യ്നും പ​ക​രം റോ​വ്മാ​ൻ പ​വ​ലും ന​വ്ദീ​പ് സൈ​നി​യും പ്ലേ​യിം​ഗ് ഇ​ല​വ​ണി​ലെ​ത്തി. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ അ​തേ ടീ​മു​മാ​യാ​ണ് പ​ഞ്ചാ​ബ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്: ഫി​ൻ അ​ല​ൻ, അ​ജി​ൻ​ക്യ ര​ഹാ​നെ (ക്യാ​പ്റ്റ​ൻ), കാ​മ​റൂ​ൺ ഗ്രീ​ൻ, ആ​ൻ​ഗ്രി​ഷ് ര​ഘു​വ​ൻ​ഷി (വി​ക്ക​റ്റ് കീ​പ്പ​ർ), റോ​വ്മാ​ൻ പ​വ​ൽ, റി​ങ്കു സിം​ഗ്, ര​മ​ൻ​ദീ​പ് സിം​ഗ്, അ​നു​കൂ​ൽ റോ​യ്, ന​വ്ദീ​പ് സൈ​നി, വൈ​ഭ​വ് അ​റോ​റ, കാ​ർ​ത്തി​ക് ത്യാ​ഗി.

പ​ഞ്ചാ​ബ് കിം​ഗ്സ്: പ്ര​ഭ്സി​മ്രാ​ൻ സിം​ഗ് (വി​ക്ക​റ്റ് കീ​പ്പ​ർ), ശ്രേ​യ​സ് അ​യ്യ​ർ (ക്യാ​പ്റ്റ​ൻ), കൂ​പ്പ​ർ കോ​ണോ​ലി, നെ​ഹാ​ൽ വ​ധേ​ര, ശ​ശാ​ങ്ക് സിം​ഗ്, മാ​ർ​ക​സ് സ്റ്റോ​യ്നി​സ്, മാ​ർ​ക്കോ യാ​ൻ​സ​ൻ, സേ​വി​യ​ർ ബാ​ർ​ട്ട്ല​റ്റ്, വി​ജ​യ്കു​മാ​ർ വൈ​ശാ​ഖ്, അ​ർ​ഷ്ദീ​പ് സിം​ഗ്, യു​ഷ്‌​വേ​ന്ദ്ര ചാ​ഹ​ൽ.

Sports

ചെ​പ്പോ​ക്കി​ൽ പ​ഞ്ചാ​ബ് കിം​ഗ്‌​സി​ന് അ​ഞ്ച് വി​ക്ക​റ്റ് ജ​യം; സ​ഞ്ജു​വും ചെ​ന്നൈ​യും വീ​ണ്ടും നി​രാ​ശ​പ്പെ​ടു​ത്തി

ചെ​ന്നൈ: ഐ​പി​എ​ൽ 2026-ൽ ​ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്‌​സി​ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം തോ​ൽ​വി. സ്വ​ന്തം ത​ട്ട​ക​മാ​യ ചെ​പ്പോ​ക്കി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബ് കിം​ഗ്‌​സ് അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് ചെ​ന്നൈ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​രു​ടെ ത​ക​ർ​പ്പ​ൻ അ​ർ​ദ്ധ​സെ​ഞ്ച്വ​റി​യാ​ണ് പ​ഞ്ചാ​ബി​ന് വി​ജ​യം സ​മ്മാ​നി​ച്ച​ത്. ചെ​ന്നൈ ഉ​യ​ർ​ത്തി​യ 210 റ​ൺ​സെ​ന്ന കൂ​റ്റ​ൻ ല​ക്ഷ്യം 18.4 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ പ​ഞ്ചാ​ബ് മ​റി​ക​ട​ന്നു.

210 റ​ൺ​സ് പി​ന്തു​ട​ർ​ന്നി​റ​ങ്ങി​യ പ​ഞ്ചാ​ബി​ന് ഓ​പ്പ​ണ​ർ​മാ​രാ​യ പ്രി​യാ​ൻ​ഷ് ആ​ര്യ​യും (11 പ​ന്തി​ൽ 39) പ്ര​ഭ്‌​സി​മ്രാ​ൻ സിം​ഗും (34 പ​ന്തി​ൽ 43) ചേ​ർ​ന്ന് വെ​ടി​ക്കെ​ട്ട് തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. ഒ​ന്നാം വി​ക്ക​റ്റി​ൽ ഇ​വ​ർ 61 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. പി​ന്നാ​ലെ​യെ​ത്തി​യ കൂ​പ്പ​ർ കൊ​നോ​ലി​യും (36) മി​ക​ച്ച രീ​തി​യി​ൽ ബാ​റ്റ് വീ​ശി​യ​തോ​ടെ പ​ഞ്ചാ​ബ് ട്രാ​ക്കി​ലാ​യി. എ​ന്നാ​ൽ മ​ത്സ​ര​ത്തി​ന്റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത​ത് ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​രാ​യി​രു​ന്നു. 29 പ​ന്തി​ൽ നി​ന്ന് 50 റ​ൺ​സ് നേ​ടി​യ ശ്രേ​യ​സ് ടീ​മി​നെ വി​ജ​യ​ത്തി​ന​ടു​ത്തെ​ത്തി​ച്ചു. അ​വ​സാ​ന നി​മി​ഷം ശ​ശാ​ങ്ക് സിം​ഗും (14) മാ​ർ​ക്ക​സ് സ്റ്റോ​യി​നി​സും (9) ചേ​ർ​ന്ന് ജ​യം പൂ​ർ​ത്തി​യാ​ക്കി.

നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ചെ​ന്നൈ 209 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. യു​വ​താ​രം ആ​യു​ഷ് മാ​ത്രെ​യു​ടെ (43 പ​ന്തി​ൽ 73) ത​ക​ർ​പ്പ​ൻ ഇ​ന്നിം​ഗ്‌​സാ​ണ് ചെ​ന്നൈ​യെ ഭേ​ദ​പ്പെ​ട്ട നി​ല​യി​ലെ​ത്തി​ച്ച​ത്. ശി​വം ദു​ബെ (45), സ​ർ​ഫ​റാ​സ് ഖാ​ൻ (32) എ​ന്നി​വ​രും നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ ന​ൽ​കി. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും നി​രാ​ശ​പ്പെ​ടു​ത്തി. ര​ണ്ടാം ഓ​വ​റി​ൽ ത​ന്നെ 7 പ​ന്തി​ൽ 7 റ​ൺ​സെ​ടു​ത്ത സ​ഞ്ജു​വി​നെ സേ​വ്യ​ർ ബാ​ർ​ട്ട്ലെ​റ്റ് പു​റ​ത്താ​ക്കി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​നെ​തി​രെ സ​ഞ്ജു ആ​റ് റ​ൺ​സി​നാ​ണ് പു​റ​ത്താ​യ​ത്. ക്യാ​പ്റ്റ​ൻ റു​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ് (28) പൊ​രു​തി​യെ​ങ്കി​ലും റ​ൺ​റേ​റ്റ് ഉ​യ​ർ​ത്താ​ൻ പ്ര​യാ​സ​പ്പെ​ട്ട​ത് ചെ​ന്നൈ​ക്ക് തി​രി​ച്ച​ടി​യാ​യി.

 

Sports

ചെ​പ്പോ​ക്കി​ലെ പ​ഴ​യ പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​ൻ സി​എ​സ്കെ; ഇ​ന്ന് പ​ഞ്ചാ​ബ് കിം​ഗ്സു​മാ​യി ഏ​റ്റു​മു​ട്ടും

ചെ​ന്നൈ: ഐ​പി​എ​ൽ 2026ൽ ​ത​ങ്ങ​ളു​ടെ ആ​ദ്യ ഹോം ​മാ​ച്ചി​നാ​യി ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് ഇ​ന്ന് ചെ​പ്പോ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​റ​ങ്ങു​ന്നു. തു​ട​ർ​ച്ച​യാ​യ അ​ഞ്ച് തോ​ൽ​വി​ക​ൾ​ക്ക് ശേ​ഷം പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രെ ഒ​രു വി​ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ഋ​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദ് ന​യി​ക്കു​ന്ന സി​എ​സ്കെ ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

ഒ​രു​കാ​ല​ത്ത് സി​എ​സ്കെ​യു​ടെ ഉ​രു​ക്കു​കോ​ട്ട​യാ​യി​രു​ന്ന ചെ​പ്പോ​ക്കി​ൽ ക​ഴി​ഞ്ഞ സീ​സ​ണി​ലെ ആ​റ് മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നി​ൽ മാ​ത്ര​മാ​ണ് ടീ​മി​ന് വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ഈ ​മോ​ശം റെ​ക്കോ​ർ​ഡ് മ​റി​ക​ട​ക്കാ​നാ​ണ് ടീം ​ശ്ര​മി​ക്കു​ന്ന​ത്. സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നോ​ട് എ​ട്ട് വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ട്ട സി​എ​സ്കെ​ക്ക് ബാ​റ്റിം​ഗ് നി​ര​യി​ലെ പ​ത​ർ​ച്ച വെ​ല്ലു​വി​ളി​യാ​ണ്. സ​ഞ്ജു സാം​സ​ൺ, ഋ​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദ് എ​ന്നി​വ​ർ ഓ​പ്പ​ണിം​ഗി​ൽ ഫോം ​ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്.

എം.​എ​സ്. ധോ​ണി ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ ക​ളി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും അ​വ്യ​ക്ത​ത തു​ട​രു​ക​യാ​ണ്. എ​ങ്കി​ലും പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി​യ ധോ​ണി​യു​ടെ വീ​ഡി​യോ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ആ​വേ​ശം പ​ക​രു​ന്നു​ണ്ട്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ മൂ​ന്ന് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ശ്രേ​യ​സ് അ​യ്യ​ർ ന​യി​ക്കു​ന്ന പ​ഞ്ചാ​ബ് കി​ങ്‌​സ് എ​ത്തു​ന്ന​ത്. കൈ​ത്ത​ണ്ട​യ്ക്ക് പ​രി​ക്കേ​റ്റ ശ്രേ​യ​സ് അ​യ്യ​ർ ഇ​ന്ന് ക​ളി​ക്കു​മെ​ന്ന് സ​ഹ​പ​രി​ശീ​ല​ക​ൻ ബ്രാ​ഡ് ഹാ​ഡി​ൻ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ഴി​ലും സി​എ​സ്കെ​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ പ​ഞ്ചാ​ബ് കിം​ഗ്സി​നാ​യി​ട്ടു​ണ്ട്. 2024 മേ​യ് അ​ഞ്ചി​ന് ധ​ർ​മ്മ​ശാ​ല​യി​ൽ വെ​ച്ച് ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ് സി​എ​സ്കെ അ​വ​സാ​ന​മാ​യി പ​ഞ്ചാ​ബി​നെ​തി​രെ വി​ജ​യി​ച്ച​ത്. ചെ​പ്പോ​ക്കി​ൽ ഇ​ന്ന് രാ​ത്രി 7:30-നാ​ണ് മ​ത്സ​രം ആ​രം​ഭി​ക്കു​ന്ന​ത്.

Sports

ഐ​​പി​​എ​​ല്‍ ; ആ​​ദ്യ ജ​​യം പ്ര​​തീ​​ക്ഷി​​ച്ച് ചെ​​ന്നൈ സൂപ്പർ കിംഗ്സ് ഇന്ന് പഞ്ചാബിന് എതിരേ

ചെ​​ന്നൈ: ഐ​​പി​​എ​​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ 19-ാം സീ​​സ​​ണി​​ല്‍ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​ന്‍റെ ദുഃ​​ഖ​മ​ക​റ്റാ​​നാ​​യി സ​​ഞ്ജു സാം​​സ​​ണി​​ന്‍റെ ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ്, ദുഃ​​ഖവെ​​ള്ളി​​യാ​​യ ഇ​​ന്നിറ​​ങ്ങു​​ന്നു. രാ​​ത്രി 7.30ന് ​​ആ​​രം​​ഭി​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍, 2025 ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യ പ​​ഞ്ചാ​​ബ് കിം​​ഗ്‌​​സാ​​ണ് എ​​തി​​രാ​​ളി​​ക​​ള്‍.

തി​​ങ്ക​​ളാ​​ഴ്ച ഗോ​​ഹ​​ട്ടി​​യി​​ല്‍ രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ന് എ​​തി​​രാ​​യ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ് എ​​ട്ട് വി​​ക്ക​​റ്റി​​ന്‍റെ ദ​​യ​​നീ​​യ തോ​​ല്‍​വി വ​​ഴ​​ങ്ങി​​യി​​രു​​ന്നു. 2026 സീ​​സ​​ണി​​നു മു​​ന്നോ​​ടി​​യാ​​യി രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ല്‍​നി​​ന്നെ​​ത്തി​​യ സ​​ഞ്ജു സാം​​സ​​ണ്‍, ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ് ജ​​ഴ്‌​​സി​​യി​​ല്‍ അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​മാ​​യി​​രു​​ന്നു അ​​ത്.

ഗോ​​ഹ​​ട്ടി​​യി​​ലെ വി​​ഷ​​മ​​ക​​ര​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ സ​​ഞ്ജു സാം​​സ​​ണ്‍ (6), ക്യാ​​പ്റ്റ​​ന്‍ ഋ​​തു​​രാ​​ജ് ഗെ​​യ്ക്‌​വാ​​ദ് (6), കൗ​​മാ​​ര താ​​രം ആ​​യു​​ഷ് മാ​​ത്രെ (0), മാ​​റ്റ് സ്‌​​കോ​​ട്ട് (2) എ​​ന്നി​​വ​​രെ​​ല്ലാം നി​​രാ​​ശ​​പ്പെ​​ടു​​ത്തി. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ആ​​ദ്യം ബാ​​റ്റ് ചെ​​യ്യേ​​ണ്ടി​​വ​​ന്ന ചെ​​ന്നൈ 19.4 ഓ​​വ​​റി​​ല്‍ 127 റ​​ണ്‍​സി​​നു പു​​റ​​ത്ത്. അ​​തോ​​ടെ സ​​ഞ്ജു​​വി​​ന്‍റെ സി​​എ​​സ്‌​​കെ അ​​ര​​ങ്ങേ​​റ്റം ദുഃ​​ഖ​​ത്തി​​ല്‍ അ​​വ​​സാ​​നി​​ച്ചു.

►സ്വീ​​റ്റ് ഹോം

​​ഇ​​ന്നു ഹോം ​​ഗ്രൗ​​ണ്ടാ​​യ എം.​​എ. ചി​​ദം​​ബ​​രം സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ് ഇ​​റ​​ങ്ങു​​ന്ന​​ത്. മ​​ഞ്ഞ ജ​​ഴ്‌​​സി​​യി​​ല്‍ ചി​​ദം​​ബ​​രം സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ സ​​ഞ്ജു​​വി​​ന്‍റെ അ​​ര​​ങ്ങേ​​റ്റം. ഗോ​​ഹ​​ട്ടി​​യി​​ലെ പ​​രാ​​ജ​​യ​​ത്തി​​നു ചെ​​ന്നൈ​​യി​​ല്‍ മ​​റു​​പ​​ടി ന​​ല്‍​കു​​ക​​യാ​​യി​​രി​​ക്കും സ​​ഞ്ജു​​വി​​ന്‍റെ ല​​ക്ഷ്യം.

ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍ നി​​ര്‍​ണാ​​യ​​ക മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ അ​​ര്‍​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യ സ​​ഞ്ജു​​വി​​ന്‍റെ ത​​ക​​ര്‍​പ്പ​​ന്‍ പ്ര​​ക​​ട​​ന​​ത്തി​​നാ​​യാ​​ണ് മ​​ഞ്ഞ​​ജ​​ഴ്‌​​സി​​ക്കാ​​ര്‍ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്. ധോ​​ണി​​യു​​ടെ അ​​ഭാ​​വ​​ത്തി​​ല്‍ സ​​ഞ്ജു​​ത​​ന്നെ ഇ​​ന്നും വി​​ക്ക​​റ്റി​​നു പി​​ന്നി​​ല്‍ ഗ്ലൗ ​​അ​​ണി​​യും.

ഗോ​​ഹ​​ട്ടി​​യി​​ല്‍ ടോ​​സ് നി​​ര്‍​ണാ​​യ​​ക​​മാ​​യി​​രു​​ന്നു. മാ​​ത്ര​​മ​​ല്ല, പ​​രി​​ക്ക​​റ്റ എം.​​എ​​സ്. ധോ​​ണി, ഡെ​​വാ​​ള്‍​ഡ് ബ്രെ​​വി​​സ് എ​​ന്നി​​വ​​ര്‍ ക​​ളി​​ച്ചി​​ല്ല. ഇ​​രു​​വ​​രും ഇ​​ന്ന​​ത്തെ മ​​ത്സ​​ര​​ത്തി​​ലും പു​​റ​​ത്തി​​രി​​ക്കും. സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ജ​​യം നേ​​ടി ശ​​ക്ത​​മാ​​യി തി​​രി​​ച്ചെ​​ത്തു​​ക​​യാ​​ണ് സി​​എ​​സ്‌​​കെ​​യു​​ടെ ല​​ക്ഷ്യം.

ശ്രേ​​യ​​സ് അ​​യ്യ​​ര്‍ ന​​യി​​ക്കു​​ന്ന പ​​ഞ്ചാ​​ബ് കിം​​ഗ്‌​​സ്, സീ​​സ​​ണി​​ല്‍ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സി​​നെ മൂ​​ന്നു വി​​ക്ക​​റ്റി​​നു കീ​​ഴ​​ട​​ക്കി. 44 പ​​ന്തി​​ല്‍ അ​​ഞ്ച് വീ​​തം സി​​ക്‌​​സും ഫോ​​റും അ​​ട​​ക്കം 72 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്ന ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ യു​​വ​​താ​​രം കൂ​​പ്പ​​ര്‍ കൊ​​ണോ​​ലി​​യാ​​യി​​രു​​ന്നു പ​​ഞ്ചാ​​ബി​​ന്‍റെ വി​​ജ​​യ​​ശി​​ല്‍​പ്പി. പ​​ഞ്ചാ​​ബി​​ന്‍റെ ജ​​ഴ്‌​​സി​​യി​​ല്‍ കൊ​​ണോ​​ലി​​യു​​ടെ ഉ​​ജ്വ​​ല അ​​ര​​ങ്ങേ​​റ്റം.

►പ​​വ​​ര്‍ പ്ലേ പവർ വേണം

​​ഡെ​​വാ​​ള്‍​ഡ് ബ്രെ​​വി​​സി​​ന്‍റെ അ​​ഭാ​​വം സി​​എ​​സ്‌​​കെ​​യു​​ടെ ബാ​​റ്റിം​​ഗ് ലൈ​​ന​​പ്പി​​ല്‍ നി​​ഴ​​ലി​​ക്കാ​​തി​​രി​​ക്ക​​ണ​​മെ​​ങ്കി​​ല്‍ സ​​ഞ്ജു സാം​​സ​​ണ്‍-​​ഋ​​തു​​രാ​​ജ് ഗെ​​യ്ക്‌വാ​​ദ് ഓ​​പ്പ​​ണിം​​ഗ് കൂ​​ട്ടു​​കെ​​ട്ട് പ​​വ​​ര്‍​പ്ലേ​​യി​​ല്‍ ആ​​ധി​​പ​​ത്യം സ്ഥാ​​പി​​ക്ക​​ണം. രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ന് എ​​തി​​രാ​​യ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ സ​​ഞ്ജു​​വും (7 പ​​ന്തി​​ല്‍ 6) ഋ​​തു​​രാ​​ജും (11 പ​​ന്തി​​ല്‍ 6) ചേ​​ര്‍​ന്ന് 18 പ​​ന്ത് നേ​​രി​​ട്ടു.

ബാ​​റ്റിം​​ഗ് പ​​വ​​ര്‍​പ്ലേ​​യു​​ടെ പ​​കു​​തി ഓ​​വ​​ര്‍ ഇ​​വ​​ര്‍ നേ​​രി​​ട്ടെ​​ങ്കി​​ലും നേ​​ടി​​യ​​ത് 12 റ​​ണ്‍​സ് മാ​​ത്രം. പ​​വ​​ര്‍​പ്ലേ​​യി​​ല്‍ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ട​​തോ​​ടെ ചെ​​ന്നൈ തോ​​ല്‍​വി ഉ​​റ​​പ്പി​​ച്ചി​​രു​​ന്നു. സ​​ഞ്ജു-​​ഋ​​തു​​രാ​​ജ് ഓ​​പ്പ​​ണിം​​ഗി​​നു​​ശേ​​ഷ​​മെ​​ത്തു​​ന്ന ആ​​യു​​ഷ് മാ​​ത്രെ​​യും മാ​​റ്റ് ഷോ​​ട്ടും തി​​ള​​ങ്ങി​​യാ​​ല്‍ മാ​​ത്ര​​മേ സി​​എ​​സ്‌​​കെ​​യ്ക്കു മി​​ക​​ച്ച സ്‌​​കോ​​ര്‍ കെ​​ട്ടി​​പ്പ​​ടു​​ക്കാ​​നാ​​കൂ.

Sports

ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സി​നെ വീ​ഴ്ത്തി പ​ഞ്ചാ​ബ് കിം​ഗ്സ്

ച​ണ്ഡീ​ഗ​ഡ്: ഐ​പി​എ​ല്ലി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സി​നെ മൂ​ന്ന് വി​ക്ക​റ്റി​ന് വീ​ഴ്ത്തി​യ പ​ഞ്ചാ​ബ് കിം​ഗ്സി​ന് വി​ജ​യ​ത്തു​ട​ക്കം. ഗു​ജ​റാ​ത്ത് ഉ​യ​ർ​ത്തി​യ 163 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം അ​ഞ്ച് ബോ​ൾ ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് പ​ഞ്ചാ​ബ് മ​റി​ക​ട​ന്ന​ത്.

അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ കൂ​പ്പ​ര്‍ കൊ​ണോ​ലി​യു​ടെ അ​ര്‍​ധ​സെ​ഞ്ചു​റി (72) പ​ഞ്ചാ​ബി​നെ ജ​യ​ത്തി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യി​ച്ച​ത്. മൂ​ന്നാം ന​മ്പ​റി​ല്‍ ക്രീ​സി​ലെ​ത്തി​യ കൊ​ണോ​ലി 44 പ​ന്തി​ല്‍ 72 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന​പ്പോ​ള്‍ അ​ഞ്ച് പ​ന്തി​ല്‍ 11 റ​ണ്‍​സു​മാ​യി സേ​വി​യ​ര്‍ ബാ​ര്‍​ട്‌​ലെ​റ്റ് വി​ജ​യ​ത്തി​ല്‍ കൂ​ട്ടാ​യി. പ​ഞ്ചാ​ബി​നാ​യി വി​ജ​യ​കു​മാ​ര്‍ വൈ​ശാ​ഖ് 34 റ​ണ്‍​സി​ന് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ള്‍ ചാ​ഹ​ല്‍ 28 റ​ണ്‍​സി​ന് ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. സ്കോ​ര്‍: ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സ് 20 ഓ​വ​റി​ല്‍ 162-6, പ​ഞ്ചാ​ബ് കിം​ഗ്സ് 19.1 ഓ​വ​റി​ല്‍ 165-7.

ഗു​ജ​റാ​ത്തി​നാ​യി പ്ര​സി​ദ്ധ് കൃ​ഷ്ണ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത് തി​ള​ങ്ങി. പ​ഞ്ചാ​ബി​നെ​തി​രെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് നി​ശ്ചി​ത 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 162 റ​ൺ​സെ​ടു​ത്ത​ത്. ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ല്ലും സാ​യ് സു​ദ​ര്‍​ശ​നും ചേ​ര്‍​ന്ന് മൂ​ന്ന് ഓ​വ​റി​ല്‍ 37 റ​ണ്‍​സ​ടി​ച്ച് ന​ല്ല തു​ട​ക്ക​മി​ട്ടെ​ങ്കി​ലും സു​ദ​ര്‍​ശ​ന്‍ പു​റ​ത്താ​യ​തോ​ടെ ഗു​ജ​റാ​ത്തി​ന് അ​ടി​തെ​റ്റി. 27 പ​ന്തി​ല്‍ 39 റ​ണ്‍​സെ​ടു​ത്ത ശു​ഭ്മാ​ന്‍ ഗി​ല്ലാ​ണ് പ​ഞ്ചാ​ബി​ന്‍റെ ടോ​പ് സ്കോ​റ​ര്‍.

Latest News

Corehub Up